English| മലയാളം

വിവരണം

വില്ലേജ      :1 പഴശ്ശി, 2 കോളാരി
താലൂക്ക്    : തലശ്ശേരി
അസംബ്ളി മണ്ഡലം    : പേരാവൂര്‍
പാര്‍ലമെന്റ് മണ്ഡലം : കണ്ണൂര്‍
അതിരുകള്‍: കിഴക്ക്: കീഴൂര്‍ ചാവശ്ശേരി, മാലൂര്‍, തില്ലങ്കേരി പഞ്ചായത്തുകള്‍ തെക്ക്: അഞ്ചരക്കണ്ടിപുഴ, മാങ്ങാട്ടിടം പഞ്ചായത്ത് പടിഞ്ഞാറ്: കൂടാളി, കീഴല്ലൂര്‍ പഞ്ചായത്തുകള്‍ വടക്ക്: ഇരിക്കൂര്‍ പുഴ
ഭൂപ്രകൃതി: മട്ടന്നൂര്‍ നഗരസഭാ പ്രദേശത്തെ കുന്നിന്‍ പ്രദേശങ്ങള്‍, ഉയര്‍ന്ന സമതല പ്രദേശങ്ങള്‍, കുത്തനെയുള്ള ചരിവുകള്‍, ഇടത്തരം ചരിവുകള്‍, സമതല പ്രദേശങ്ങള്‍, പുഴ, തോട്, പഴശ്ശി ജലസേചന പദ്ധതിയുടെ പ്രധാന കനാല്‍ എന്നിവയുടെ തീരപ്രദേശങ്ങള്‍ എന്നിങ്ങനെ ആറായി തിരിക്കാം. ചെമ്മണ്ണ്, ചരല്‍ മണ്ണ്, പശിമരാശി മണ്ണ്, കറുത്ത മണ്ണ് എന്നിങ്ങനെ നാലിനം മണ്ണുകളും കണ്ടുവരുന്നു. ചെങ്കല്ലിന്റെയും കരിങ്കല്ലിന്റെയും പാറകളുടെയും ശേഖരങ്ങള്‍ സുലഭമാണ്.
ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍: മട്ടന്നൂര്‍ മഹാദേവ ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ഹൈന്ദവാരാധനാലയം. മട്ടന്നൂര്‍ പള്ളിയും, പാലോട്ട് പള്ളിയും, മുസലിയാരുടെ മഖാമുമാണ് മുസ്ലീങ്ങളുടെ പ്രധാന ആരാധനാലയങ്ങള്‍. ഇവിടത്തെ ആദ്യ ക്രിസ്ത്യന്‍ പള്ളി 1977 ലാണ് സ്ഥാപിച്ചത്. കൂടാതെ ധാരാളം ക്ഷേത്രങ്ങളും പളളികളും നഗരസഭാ പരിധിക്കുള്ളില്‍ സ്ഥിതി ചെയ്യുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍: പൂങ്കോട്ടുകാവ് (ഇക്കോ ടൂറിസ്റ്റ് കേന്ദ്രം) പഴശ്ശി പ്രോജക്ട് (മട്ടന്നൂരിന് സമീപം)
ചരിത്രപ്രാധാന്യമുള്ളത്/ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍: മട്ടന്നൂര്‍ പഞ്ചവാദ്യസംഘം