English| മലയാളം

ആമുഖം

 

 കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മട്ടന്നൂര്‍. കണ്ണൂര്‍ പട്ടണത്തിന് ഏകദേശം 25 കിലോമീറ്റര്‍ കിഴക്കായി ആണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കൂടാതെ ഇതൊരു മൂന്നാം ഗ്രേഡ് നഗരസഭയുമാണ്. കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി എന്നിവയെ മട്ടന്നൂര്‍ ബന്ധിപ്പിക്കുന്നു. ബാംഗ്ലൂര്‍-കണ്ണൂര്‍ അന്തര്‍ സംസ്ഥാന പാത ഇതു വഴി കടന്നുപോകുന്നു. കണ്ണൂരിനെ കൂര്‍ഗ്ഗ് (കുടകു)മായി ബന്ധിപ്പിക്കുന്ന വഴിയിലെ ഒരു പ്രധാന സ്ഥലമാണ് മട്ടന്നൂര്‍. ചെറുതെങ്കിലും മനോഹരമായ ഒരു പട്ടണമാണ് ഇത്. മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തിനു ചുറ്റുമായി ആണ് പട്ടണം വികസിച്ചിരിക്കുന്നത്.

 

പഴശ്ശി, കോളാരി, പോറൊറ എന്നീ വില്ലേജുകള്‍ ചേര്‍ന്ന് 1962 ല്‍ മട്ടന്നൂര്‍ പഞ്ചായത്ത് നിലവില്‍ വന്നു. 1963 ല്‍ ആദ്യ തെരഞ്ഞെടുപ്പ് കെ. ടി മാധവന്‍ നമ്പ്യാരായിരുന്നു ആദ്യ പ്രസിഡന്റ്. 1978 ഭരണസമിതി പിരിച്ചുവിട്ടു. 1979 ല്‍ മുകുന്ദന്‍ മാസ്റ്റര്‍ പഞ്ചായത്ത് പ്രസിഡന്റായി ഭരണസമിതി നിലവില്‍ വന്നു. 1990 ല്‍ ആണ് മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ടത്. 1994 പഞ്ചായത്തായി തരം താഴ്ത്തിയെങ്കിലും കോടതി ഈ സര്‍ക്കാര്‍ നടപടി തടഞ്ഞു.

 

പൊതുവിവരങ്ങള്‍
ജില്ല                                     : കണ്ണൂര്‍ 
വിസ്തീര്‍ണ്ണം                            : 54.65 ച.കി.മി
കോഡ്                                  : M130100   
ജനസംഖ്യ                             : 44317
പുരുഷന്മാര്‍‍                            : 21659
സ്ത്രീകള്‍‍                                  : 22658
ജനസാന്ദ്രത                            : 748
സ്ത്രീ : പുരുഷ അനുപാതം           : 1009
മൊത്തം സാക്ഷരത                 : 88.8
സാക്ഷരത (പുരുഷന്മാര്‍ )          : 94.34
സാക്ഷരത (സ്ത്രീകള്‍ )               : 83.36
Source : Census data 2001